“A Big Salute to Virtuous India” പ്രധാനമന്ത്രിയെ പിന്തുണച്ചു മോഹന്‍ലാലിന്റെ ബ്ലോഗ്

“സത്യത്തിന്റെ ഇന്ത്യയ്ക്കു വേണ്ടി ഒരു ബിഗ് സല്യൂട്ട്…” നോട്ടു പിൻവലിക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചു നടൻ മോഹൽലാലിന്റെ ബ്ലോഗ്. ഞാനിപ്പോൾ ഉള്ളത് ജയ്പൂരിനും അഞ്ഞൂറിലധികം കിലോമീറ്ററുകള്‍ അപ്പുറം സൂരത് നഗര്‍ എന്ന സ്ഥലത്താണ് മേജർ രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ അഭിനയിക്കാനാണ് ഞാൻ ഇവിടെ എത്തിയത് എന്ന ആമുഖത്തോടു കൂടിയാണ് ബ്ലോഗ് തുടങ്ങുന്നത്.

മദ്യഷാപ്പുകള്‍ക്ക് മുന്നിലും സിനിമാശാലകള്‍ക്ക് മുന്നിലും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി വരി നില്‍ക്കുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മാര്‍ത്ഥമായി നടത്തിയ ഒരു ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ തന്നെ ആയിരുന്നു ആ പ്രസംഗവും അതിന് ശേഷം നടന്ന സംഭവങ്ങളും ഏറ്റവും സൂഷ്മമായി ഇന്ത്യയെ പഠിച്ചതിന്റെ മുദ്രകൾ ആ പ്രസംഗത്തിലുണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കും അപ്പുറം ഇത് ഒരു നല്ല ലക്ഷ്യത്തിന് വേണ്ടി ഉള്ളതാണെന്ന് മോഹന്‍ലാല്‍ മനസ്സിലാക്കുന്നുണ്ടത്രെ. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന തത്വമാണ് തന്നെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നും ലാല്‍ പറയുന്നുണ്ട്.

സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്ക് പലതരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. എന്നാല്‍ ആ ബുദ്ധിമുട്ടുകളെകുറിച്ചൊന്നും അറിയാതെയാവില്ല ഈ തീരുമാനം എടുത്തത് എന്നാണ് ഞാൻ കരുതുന്നത്.

നോട്ട് നിരോധനം തന്നേയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഏറെ ചിലവ് വരുന്ന സിനിമ നിര്‍മാണത്തേയും അത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അതും താന്‍ വ്യക്തിപരമായി സഹിക്കുന്നു എന്നാണ് ലാല്‍ പറയുന്നത്.

മോഹന്‍ലാലിന്റെ ബ്ലോഗിന്റെ പൂർണ്ണരൂപം

http://www.thecompleteactor.com/articles2/2016/11/a-big-salute-to-virtuous-india/

ml1 ml2 ml3 ml4 ml5 ml6