ട്വന്റി20യിലെ ഏറ്റവും വലിയ വിജയവുമായി ഇന്ത്യ

ഇന്ത്യ– ശ്രീലങ്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 93 റൺസിന്റെ ഉജ്വല വിജയം. ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 181 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്ക 16 ഓവറിൽ 87നു പുറത്തായി. ചാഹൽ 23ന് നാലും പാ ണ്ഡ്യ 29ന് മൂന്നും കുൽദീപ് 18ന് രണ്ടും വിക്കറ്റെടുത്തു. ചാഹലാണ് മാൻ ഓഫ് ദ് മാച്ച്.