ബിഗ് ബോസ് വിജയി സാബുമോന് സര്‍പ്രൈസുമായി ലിജോ ജോസ് പെല്ലിശേരി!

ബിഗ് ബോസ് റിയാലിറ്റി ഷോ വിജയി സാബുമോന്‍ അബ്ദുസമദിന് മറ്റൊരു സര്‍പ്രൈസുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും. അദ്ദേഹത്തിന്റെ അടുത്ത ചിത്രം ജെല്ലിക്കെട്ടില്‍ സാബുമോന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുമെന്നാണ് ലിജോ ജോസ് അറിയിച്ചിരിക്കുന്നത്. ആന്റണി വര്‍ഗീസും വിനായകനുമാകും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

എസ് ഹരീഷിന്റെ ചെറുകഥയായ മാവോയിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ജെല്ലിക്കെട്ട് ഒരുങ്ങുന്നത്. ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. പ്രശാന്ത് പിള്ളയാണ് കംപോസര്‍. സിനിമാറ്റോഗ്രാഫര്‍ ഗിരീഷ് ഗംഗാധരന്‍. ദീപു ജോസഫ് എഡിറ്റിങും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു.

Show More

Related Articles

Close
Close