നിതീഷ് കുമാര്‍ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്ന് നരേന്ദ്രമോദി

narendramodi
ജനങ്ങളെ പിന്നില്‍ നിന്ന് കുത്തുന്ന സമീപനമാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പൊതു പരിപാടികളില്‍ പങ്കെടുക്കവേയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രവര്‍ത്തിയെ നിശിതമായി വിമര്‍ശിച്ചത്. രാഷ്ട്രീയ തൊട്ടുകൂടായ്മയാണ് നിതീഷ് നടപ്പിലാക്കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

ബിഹാറില്‍ മുഴുവന്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 2015 ലെ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കാനെത്തില്ലെന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിതീഷ് പറഞ്ഞതെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇനിയും ജനങ്ങള്‍ക്ക് വൈദ്യുതി എത്തിയിട്ടില്ല. പക്ഷെ നിതീഷ് വീണ്ടും വോട്ട് ചോദിച്ചെത്തുന്നു. ബിഹാറില്‍ വൈദ്യുതി എത്തിക്കാന്‍ സഹായകമായ കരാറുകളിലാണ് വിദേശ സന്ദര്‍ശന വേളയില്‍ ഭൂട്ടാനും നേപ്പാളുമായി താന്‍ ഒപ്പിട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിന് നല്‍കാമെന്ന് ഏറ്റിരുന്ന 50,000 കോടി രൂപയുടെ പാക്കേജ് പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.