ബീഹാറില്‍ രണ്ടാംഘട്ട പോളിംഗ്‌ തുടങ്ങി

10544326_695102580539425_4374910834037354409_nബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട പോളിംഗ്‌ തുടങ്ങി. 32 മണ്ഡലങ്ങളിലായി 546 സ്‌ഥാനാര്‍ത്ഥികളാണ്‌ ഇന്ന്‌ ജനവിധി തേടുന്നത്‌. ഔറംഗബാദ്‌, ഗയ ഉള്‍പ്പെടെ ആറ്‌ ജില്ലകളില വോട്ടര്‍മാരാണ്‌ ഇന്ന്‌ വോട്ട്‌ ചെയ്യുന്നത്‌. ഇന്ന്‌ വോട്ട്‌ പോളിംഗ്‌ നടക്കുന്ന ആറ്‌ ജില്ലകളും നക്‌സല്‍ ബാധിത പ്രദേശങ്ങളായതിനാല്‍ അതീവ സുരക്ഷയാണ്‌ പോളിംഗ്‌ കേന്ദ്രങ്ങള്‍ക്ക്‌ ഒരുക്കിയിരിക്കുന്നത്‌.സുരക്ഷാ ഭീഷണി കണക്കിലെടുത്ത്‌ ചില മണ്ഡലങ്ങളിലെ പോളിംഗ്‌ സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്‌.