നാദിര്‍ഷയുടെ സംഗീതത്തില്‍ ബിജു മേനോന്‍ വീണ്ടും പാടുന്നു

നടന്‍ ബിജുമേനോന്റെ ശബ്ദത്തില്‍ ഒരു ഗാനം കൂടിയെത്തുന്നു. സുരേഷ് ദിവാകരന്‍ സംവിധാനം ചെയ്യുന്ന ആനക്കള്ളനിലാണ് ബിജു മേനോന്‍ വീണ്ടും ഗായകനാകുന്നത്. ഹരിനാരായണന്‍ രചിച്ച് നാദിര്‍ഷ സംഗീതം നല്‍കുന്ന ഗാനമാണ് ബിജു മേനോന്‍ പാടുന്നത്.

ചേട്ടായീസ്,ലീല എന്നീ സിനിമകള്‍ക്ക് ശേഷമാണ് ബിജു മോനോന്‍ഒരിക്കല്‍ കൂടി പിന്നണി ഗായകനാവുന്നത്. ബിജു മേനോന്‍ പാടിയപാട്ടുകള്‍ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു.

ബിജു മേനോന്‍ കൂടാതെ പി ജയചന്ദ്രന്‍,കെ എസ് ചിത്ര, മധു ബാലകൃഷ്ണന്‍,അഫ്‌സല്‍ തുടങ്ങിയവരാണ് ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്.

സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാവേണ്ടി വന്ന ഒരാളുടെ കഥയാണ് ആനക്കള്ളന്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തില്‍ അനുശ്രീ, കനിഹ, ഷംന കാസിം എന്നിവര്‍ നായികമാരാവും. സിദ്ദീഖ്, സുരേഷ് കൃഷ്ണന്‍, സായി കുമാര്‍, ജനാര്‍ദ്ധനന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും.ഇവന്‍ മര്യാദ രാമനാണ് സുരേഷ് ദിവാകരന്റെ മുന്‍ചിത്രം

Show More

Related Articles

Close
Close