Trending

ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്  കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. കെട്ടുനിറച്ച് പതിനെട്ടാംപടി ചവിട്ടിയാണ് ബിനോയ് കോടിയേരി ശബരിമലയില്‍ എത്തിയത്. കഴിഞ്ഞ മാസമാണ് ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കിയത്. ഇതിന്റെ ഫലം തിങ്കളാഴ്ച പുറത്തുവരാനിരിക്കെയാണ് ഇന്ന് ശബരിമലയില്‍ എത്തിയത്.  ബൈക്കുളയിലെ ജെ ജെ ആശുപത്രിയില്‍ വച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് അയച്ചു. ഡിഎന്‍എ ഫലം ഹസ്യ രേഖ എന്ന നിലയില്‍ ഇത് മുദ്ര വെച്ച കവറില്‍ബോംബെ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് മുംബൈ പോലീസ് അറിയിച്ചിരുന്നു.

ഉച്ചയ്ക്ക് തന്നെ ബിനോയ് ശബരിമലയില്‍ എത്തിയിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളെ ഒഴിവാക്കാനായി ഗസ്റ്റ് ഹൗസില്‍ നിന്നും അദേഹം പുറത്തിറങ്ങിയിരുന്നില്ല. വൈകിട്ട് നട തുറന്ന ഉടനാണ് ബിനോയ് തൊഴാനായി എത്തിയത്.

PHOTO COURTESY : MATHRUBHUMI.COM

Show More

Related Articles

Close
Close