മണിപ്പൂരില്‍ ബിരേന്‍ സിംഗ് മന്ത്രിസഭ അധികാരമേറ്റു

ഇംഫാല്‍: മണിപ്പൂരില്‍ ബിരേന്‍ സിംഗ് മന്ത്രിസഭ അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.60 അംഗ നിയമസഭയില്‍ 32 പേരുടെ പിന്തുണയുമായാണ് സര്‍ക്കാര്‍ അധികാരമേറ്റത്.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ബിജെപി ദേശീയ സെക്രട്ടറി റാം മാധവ് തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. ഇന്നലെ പാര്‍ട്ടി നേതാക്കള്‍ക്കും എംഎല്‍എ മാര്‍ക്കും ഒപ്പം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബീരേന്‍ സിംഗ് അനുമതി തേടിയിരുന്നു. എന്‍സിപിയുടെ 4, എല്‍ജെപി, ടിഎംസി, കോണ്‍ഗ്രസ് സ്വതന്ത്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നേരത്തെ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ നാലുപേര്‍ ഗവര്‍ണറെ കണ്ട് ബിജെപിയെ പിന്തുണക്കുന്നതായി അറിയിച്ചിരുന്നു.