ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാകും

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാകും. പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് സമൻസ് ഉത്തരവ്.

കഴിഞ്ഞ സെപ്തംബർ 21 നാണ് കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്. 9 മാസത്തെ അന്വേഷണത്തിന് ശേഷം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 80 പേജുകളുള്ള കുറ്റപത്രത്തില്‍ മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്ന് പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്ന ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം നീട്ടി ലഭിക്കാൻ അപേക്ഷ നൽകും.

 

 

 

 

 

Show More

Related Articles

Close
Close