അറസ്റ്റ് ചെയ്തത് മാധ്യമങ്ങളുടെ സമ്മര്‍ദം കാരണമെന്ന് ജലഡര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യം കിട്ടിയ ശേഷം പൊലീസ് തന്നെ അറസ്റ്റ് ചെയ്തത് മാധ്യമങ്ങളുടെ സമ്മര്‍ദം കാരണമെന്ന് പ്രസ്താവനയുമായി ജലഡര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രംഗത്ത്. തനിക്ക് ജാമ്യം ലഭിച്ചത് അത്ഭുതകരമായിട്ടാണ്. പൊലീസ് മാധ്യമങ്ങളുടെ സമ്മര്‍ദം കാരണമാണ് തന്നെ അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 19 ന് ജലഡര്‍ രൂപതയുടെ ഔദ്യോഗിക ലൈറ്റര്‍ ഹെഡില്‍ ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പമാര്‍ക്ക് എഴുതിയ കത്തിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇക്കാര്യം പറയുന്നത്. ജയലിനുള്ളില്‍ തനിക്ക് ഒരുവിധത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കേണ്ടി വന്നിട്ടില്ല. ധ്യാനത്തില്‍ കഴിഞ്ഞ 21 ദിവസങ്ങളായിട്ടാണ് ജയില്‍ വാസം അനുഭവപ്പെട്ടത്. പ്രാര്‍ത്ഥനയിലും ബൈബിള്‍ വായനയിലുമാണ് ആ ദിവസങ്ങള്‍ ചെലവഴിച്ചത്. ആത്മശോധന നടത്തുന്നതിന് ആ ദിനങ്ങളില്‍ തനിക്ക് സാധിച്ചു. അത് അനുഗ്രഹത്തിന്റെയും കൃപയുടെയും ദിവസങ്ങളിലായിരുന്നുവെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം കേരളത്തിലെ പൊലീസ് സംഘത്തിന് മാധ്യമങ്ങളുടെ സമ്മര്‍ദം കാരണം തന്നെ അറസ്റ്റ് ചെയ്യാതെ മറ്റ് മാര്‍ഗങ്ങളിലായിരുന്നു. ഇതിന് കാരണമായത് ഹൈക്കോടതി ജംഗ്ക്ഷനില്‍ കന്യാസ്ത്രീകളും അവരെ പിന്തുണയ്ക്കുന്നവരും നടത്തിയ സമരമാണ്.

അത്ഭുതകരമായ രീതിയിലാണ് തനിക്ക് ജാമ്യം കിട്ടിയത്. സാധാരണ ഇത്തരം കേസുകളില്‍ ജാമ്യം ലഭിക്കുക എളുപ്പമല്ല. ജയിലില്‍ നിന്നും താന്‍ പുറത്ത് വരുമ്പോള്‍ ആയിരങ്ങള്‍ ജപമാല ചൊല്ലി തന്നെ സ്വീകരിച്ചു. തന്റെ ജയില്‍ വാസ കാലത്ത് രാഷ്ട്രീയ നേതാക്കളുടെയും ബിഷപ്പുമാരുടെയും സന്ദര്‍ശനവും പ്രാര്‍ത്ഥനയും ആത്മവിശ്വാസം പകരുന്നതിന് നിദാനമായി.
എല്ലാ സഹിക്കുന്നതിന് പ്രാര്‍ത്ഥനയിലൂടെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഫ്രാങ്കോ മുളയ്ക്കല്‍ കത്ത് അവസാനിപ്പിക്കുന്നത്.

Show More

Related Articles

Close
Close