മേരാ നാം ഷാജിയിലൂടെ ആസിഫ് അലിയും ബിജു മേനോനും ബൈജുവും ഒന്നിക്കുന്നു

ആട് സിനിമയുടെ ഒന്നു രണ്ടും ഭാഗത്തിലൂടെ ഷാജിപാപ്പനെ ഇരുകൈയ്യും നീട്ടിയാണ് കേരളക്കര സ്വീകരിച്ചത്. ഇപ്പോള്‍ ഹിറ്റ് മേക്കര്‍ നാദിര്‍ഷ മൂന്ന് ഷാജിമാരെ കൂടി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിക്കുകയാണ്. മേരാ നാം ഷാജി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മൂന്നു ഷാജിമാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് മൂന്ന് ഷാജിമാരായി എത്തുന്നത്. കോഴിക്കോട് ഉള്ള ഷാജി ആയി ബിജു മേനോന്‍ എത്തുമ്പോള്‍ തിരുവനന്തപുരത്തു ഉള്ള ഷാജി ആയി എത്തുന്നത് ബൈജു ആണ്. ആസിഫ് അലി എത്തുന്നത് കൊച്ചിയില്‍ ഉള്ള ഷാജി ആയാണ്.

നിഖില വിമല്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രശസ്ത നടനും രചയിതാവും സംവിധായകനുമായ ശ്രീനിവാസനും ഈ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്.