സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍വെച്ച് ബിജെപി പ്രവര്‍ത്തകനെ വെട്ടി

bjp-251112-inner11നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനുമുന്‍പ് തന്നെ കണ്ണൂരില്‍ ചോര പുഴ ഒഴുകാന്‍ തുടങ്ങി. കണ്ണൂര്‍ ചൊക്ലിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികളുടെ കണ്‍മുന്നില്‍വെച്ചാണ് ബിജു എന്ന വലിയാണ്ടിപീടിക സ്വദേശിയെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറാണ് വെട്ടേറ്റ ബിജു. സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോകവെ വാഹനം തടഞ്ഞു നിര്‍ത്തി ബിജുവിനെ ആക്രമിക്കുകയായിരുന്നു. എന്താണ് അക്രമത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. ആരാണ് വെട്ടിയതെന്നും പോലീസ് കണ്ടെത്തിയിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനുമുന്‍പ് തന്നെ കണ്ണൂരില്‍ ചോര പുഴ ഒഴുകാന്‍ തുടങ്ങി. കണ്ണൂര്‍ ചൊക്ലിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റിരിക്കുകയാണ്. സ്‌കൂള്‍ കുട്ടികളുടെ കണ്‍മുന്നില്‍വെച്ചാണ് ബിജു എന്ന വലിയാണ്ടിപീടിക സ്വദേശിയെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറാണ് വെട്ടേറ്റ ബിജു. സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോകവെ വാഹനം തടഞ്ഞു നിര്‍ത്തി ബിജുവിനെ ആക്രമിക്കുകയായിരുന്നു. എന്താണ് അക്രമത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. ആരാണ് വെട്ടിയതെന്നും പോലീസ് കണ്ടെത്തിയിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.