തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക്

12066001_907924925966664_2729278675636043918_nആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക്. ഇന്ന് രാവിലെ നടന്ന വോട്ടെടുപ്പില്‍ ബിജെപിക്ക് ആറും യുഡിഎഫ് അഞ്ചും വോട്ടുകള്‍ ലഭിച്ചു. ബിജെപിയുടെ ജലജ ടീച്ചറാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിലെ ഏലിക്കുട്ടി കുര്യാക്കോസിനെ അഞ്ചിനെതിരെ ആറ് വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബിജെപി ചരിത്ര വിജയം നേടിയത് .
bjp

ബിജെപിയുടെ തന്നെ മോഹനന്‍ വലിയവീട്ടിലാണ് വൈസ് പ്രസിഡന്റ്‌.പതിമൂന്നു വാർഡുകളുളള പഞ്ചായത്തിൽ രണ്ടു സീറ്‍റുകൾ നേടിയ സിപിഎം പ്രസിഡന്റ്‌ , വൈസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ട് നിന്നു .