ഹിമാചലില്‍ ബിജെപി അധികാരത്തില്‍

ഹിമാചല്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 35 സീറ്റുകളും പിന്നിട്ട് ബിജെപി മുന്‍തൂക്കം നേടിക്കഴിഞ്ഞു. തുടക്കത്തില്‍ മുന്നിലായിരുന്ന ബിജെപി ആ ലീഡ് കൈവിടാതെയാണ് മുന്നേറിയത്. ഇവിടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു.

നിലവില്‍ അധികാരം കൈയ്യാളിയിരുന്ന കോണ്‍ഗ്രസിനെതിരായുള്ള ശക്തമായ ഭരണവിരുദ്ധ വികാരം ബിജെപിയ്ക്കു തുണയായി എന്നുവേണം വിലയിരുത്താന്‍. ഹിമാചലില്‍ ആകെ 337 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ഇതില്‍ 62 സിറ്റിങ് എം.എല്‍.എ.മാരുമുണ്ടായിരുന്നു. കോണ്‍ഗ്രസും ബി.ജെ.പി.യും ഹിമാചലില്‍ ഒരുപോലെ വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ ബിജെപിയ്‌ക്കൊപ്പമായിരുന്നു. 55 വരെ സീറ്റുകള്‍ ബിജെപി. നേടുമെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍.

നവംബര്‍ ഒന്‍പതിന് ഒറ്റഘട്ടമായാണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ് നടന്നത്. 50,25,941 വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 74 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2012ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 0.5 ശതമാനം കൂടുതലാണിത്. 2012ല്‍ ആകെയുള്ള 68 സീറ്റില്‍ കോണ്‍ഗ്രസ് 36, ബി.ജെ.പി.26, ഹിമാചല്‍ ലോക്ഹിത് പാര്‍ട്ടി 1, സ്വതന്ത്രര്‍ 5 എന്നിങ്ങനെയായിരുന്നു സീറ്റ് നില. കഴിഞ്ഞ തവണ  കോണ്‍ഗ്രസിന് അംഗബലം കുറഞ്ഞ് 35, ബി.ജെ.പി.28 എന്നിങ്ങനെയാണ്.

Show More

Related Articles

Close
Close