Trending

പൂക്കളമൊരുക്കിയാല്‍ ജോലിതടസ്സപ്പെടുമെന്ന് പറഞ്ഞു വിലക്കിയയാളാണ് സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് മതില്‍തീര്‍ക്കാന്‍ ഒരുങ്ങുന്നത് “പി.എസ് ശ്രീധരന്‍പിള്ള

ജോലി തടസ്സപ്പെടുന്ന കാരണം ചൂണ്ടിക്കാട്ടി ഓണപ്പൂക്കളം ഒരുക്കുന്നത് തടഞ്ഞ അതെ മുഖ്യമന്ത്രി പിണാറായി വിജയനാണ് ഇന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് വനിതാമതില്‍ പണിയാനുള്ള നീക്കം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. സ്വന്തം നിലയില്‍ ആളെക്കൂട്ടുന്നതിനുള്ള സിപിഎമ്മിന്റെ കഴിവില്‍ വിശ്വാസം നഷ്ടമായത് കൊണ്ടാണോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് എന്ന് പിണറായി വ്യക്തമാക്കണം .

ദേശീയ തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളേയും ആശാ വര്‍ക്കര്‍മാരെയും , കുടുംബശ്രീ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും ഭരണസ്വാധീനമുപയോഗിച്ചും മതിലില്‍ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് . ഇതിനുവേണ്ടി വകുപ്പ്തല സെക്രടറിമാര്‍ ഉത്തരവിറക്കുന്നു . ഈ ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ് . രാഷ്ട്രീയ ലാഭത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും ഉപയോഗിക്കുന്ന പിണറായിയുടെ നീക്കം തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്നതിന് മാത്രമേ ഉപകരിക്കൂ .അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close