ബിജെപിയുടെ നിയമസഭാ മാര്‍ച്ച്‌ നവംബര്‍ 30ന്

1545963_282167768656668_6591764369211974248_nഅഴിമതി സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ബിജെപി നവംബര്‍ 30നു നിയമസഭാ മാര്‍ച്ച്‌ നടത്തും. ബാര്‍കോഴ ഉള്‍പ്പെടെയുള്ള വിവിധ അഴിമതി കേസുകളില്‍ പ്രതിക്കൂട്ടിലായ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണു മാര്‍ച്ച്‌. ഇപ്പോള്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെയും ബിജു രമേശ് കോഴ ആരോപണം ഉന്നയിച്ചിരിക്കയാണ്. ഈ സാഹചര്യത്തില്‍ ബാബുവിന്റെ രാജിക്ക് വേണ്ടിയും പ്രതിപക്ഷം മുറവിളി തുടങ്ങിയിരിക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടുള്ള ബി ജെ പിയുടെ നിയമസഭാ മാര്‍ച്ച്‌.