Trending

കേരള മുഖ്യമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ്

The chief minister had moved the resolution in the assembly on Tuesday with the support of both UDF and LDF while BJP’s lone MLA O Rajagopal opposed it.

രാജ്യം പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന്  കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ലമെന്റ് അധികാരങ്ങളെ ചോദ്യം ചെയ്‌തെന്നും ഭരണഘടന ചട്ടങ്ങള്‍ ലംഘിച്ചെന്നും കാട്ടി ബിജെപി എംപിയും അവകാശ ലംഘന സമിതി അംഗവുമായ ജിവിഎല്‍ നരംസിംഹ റാവു രാജ്യസഭ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡുവിനു അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

പിണറായി വിജയനെതിരെ ഉചിതമായ ഭരണഘടനാ നടപടി ആവശ്യപ്പെട്ടാണ് നോട്ടീസ്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഒരു നിയമം എങ്ങനെയാണ് ഭരണഘടന ലംഘനം  ആകുന്നതെന്ന്  പിണറായി വ്യക്തമാക്കണം. ഇത്തരത്തില്‍ കേന്ദ്രം പാസാക്കിയ നിയമത്തിനെതിരേ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത് ഗുരുതര കുറ്റമാണെന്നും നോട്ടീസില്‍ പറയുന്നു.

ഭരണഘടനപരായി കേന്ദ്രം നടപ്പാക്കിയ നിയമം നടപ്പാക്കില്ലെന്ന പിണറായിയുടെ വെല്ലുവിളി ഭരണഘടനയോടുള്ള വെല്ലുവിളി ആണെന്നും രാജിവയ്ക്കണമെന്നുമാണ് നരസിംഹറാവു ആവശ്യപ്പെട്ടത്.

നേരത്തേ, നിയമസഭയില്‍ പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തില്‍, രാജ്യത്ത് ഒരു വലിയ അജണ്ട നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പൗരത്വഭേദഗതി ഉള്‍പ്പെടെ നടന്നുവരുന്നത് എന്നു നാം തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടാണ് പിണറായി പ്രസംഗം ആരംഭിച്ചത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാണ്. മുസ്ലീം വിഭാഗത്തിനെതിരായി നടന്ന നീക്കങ്ങള്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട മുത്തലാഖിന്റെ പേരില്‍ മുസ്ലീങ്ങള്‍ക്ക് മാത്രം അത് ക്രിമിനല്‍ കുറ്റമായി മാറ്റുന്ന നിയമം കൊണ്ടുവന്നു. മറ്റ് മതസ്ഥര്‍ക്ക് വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിവില്‍ പരിധിക്കകത്തു വരുമ്പോഴാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാക്കിയത്.

ഇന്ത്യയിലെ 13 സംസ്ഥാനങ്ങള്‍ക്ക് സവിശേഷ നിയമങ്ങള്‍ നിലനില്‍ക്കവെ ജമ്മു കാശ്മീരിനെ ഇന്ത്യയുടെ അഭിവാജ്യ ഘടകമാക്കി മാറ്റിയ 370ാം വകുപ്പ് എടുത്തുമാറ്റുകയും ചെയ്തു. മുസ്ലീം ഭൂരിപക്ഷമുള്ള സംസ്ഥാനത്തോടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സവിശേഷ അധികാരങ്ങള്‍ എന്നുപറഞ്ഞ് ജമ്മു കാശ്മീരിന്റെ 370ാം വകുപ്പ് എടുത്തു മാറ്റുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. അതേ സമയം പൗരത്വ ഭേദഗതിക്കെതിരെ പ്രക്ഷോഭം ഉയരുന്ന ഘട്ടത്തില്‍ ഐ.എല്‍.പി. അധികാരം സംസ്ഥാനങ്ങള്‍ക്ക് ഇതേ സര്‍ക്കാര്‍ നല്‍കി. മണിപ്പൂര്‍, തൃപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ആ പദവി നല്‍കി. ഇതുപ്രകാരം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് അവിടെ പോകണമെങ്കില്‍ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്. ഭൂമി ഉള്‍പ്പെടെ വാങ്ങാന്‍ വേണ്ടി മറ്റു സംസ്ഥാനക്കാര്‍ക്ക് പറ്റില്ല എന്ന കാര്യവും ഇതിന്റെ ഭാഗമാണ്. ചുരുക്കത്തില്‍ മതപരമായ വിവേചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കുന്ന രീതിയാണ് ഈ സര്‍ക്കാര്‍ പിന്തുടരുന്നത്. ഇത്തരം നയങ്ങള്‍ രൂപപ്പെട്ടുവരുന്നത് ഒരു അജണ്ടയുടെ ഭാഗമായാണ്. ബിജെപി സാധാരണ രാഷ്ട്രീയപാര്‍ട്ടിയല്ല. അത് ആര്‍.എസ്.എസ്സിനാല്‍ നയിക്കപ്പെടുന്നതാണെന്നും പിണറായി ആരോപിച്ചിരുന്നു.

Show More

Related Articles

Close
Close