പാലക്കാട്ട് ബി.ജെ.പി ഭരണം

imaaaage.jpgqqqപാലക്കാട് നഗരസഭയില്‍ ആദ്യമായി ബി.ജെ.പി. അധികാരിലെത്തി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പി. ഒരു നഗരസഭയുടെ ഭരണം കൈയാളുന്നത്. 52 സീറ്റുള്ള നഗരസഭയില്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും ഒറ്റകക്ഷിയെന്ന നിലയിലാണ് പാര്‍ട്ടി അധികാരത്തിലേറിയത്. പുത്തൂര്‍ നോര്‍ത്ത് വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രമീള ശശിധരന്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. പ്രമീളയ്ക്ക് 24 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫിലെ പ്രിയക്ക് 19 വോട്ട് ലഭിച്ചു.