പത്തനംതിട്ട ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ആറന്മുളയില്‍ ദേവസ്വം ബോര്‍ഡ് സംസ്ഥാന പ്രസിഡന്റ് എ.പത്മകുമാറിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു, ബിജെപി സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീരാജ് ശ്രീവിലാസം എന്നിവരടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. പൊലീസ് മര്‍ദിച്ചെന്നാരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

Show More

Related Articles

Close
Close