ബി ജെ പി സ്ഥാനാര്‍ത്ഥിയെ കാണാതായി

BJP1വിളയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ബി ജെ പി സ്ഥാനാര്‍ത്ഥി സുനില്‍ കുമാറിനെ കാണാനില്ലെന്ന് പരാതി. ചൊവ്വാഴ്ച്ച വൈകിട്ട് വീട്ടില്‍ നിന്ന് പോയ ഇയാള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നാണ് പരാതി.രണ്ടു ദിവസമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്നു ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നു ഭാര്യ പട്ടാമ്പി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം സിപിഎമ്മുകാരുടെ വധഭീഷണിയെ തുടര്‍ന്നാണു സുനില്‍കുമാര്‍ നാടുവിട്ടതെന്ന് ആരോപിച്ച് ബിജെപി പട്ടാമ്പി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.