എസ്‌എന്‍ഡിപിയുമായുള്ള കൂട്ടുകെട്ട് ബിജെപിക്ക് ദോഷം ചെയ്യുമെന്ന് ബാലകൃഷ്ണപിള്ള

1b എസ്‌എന്‍ഡിപിയുമായുള്ള കൂട്ടുകെട്ട് ബിജെപിക്ക് ദോഷം ചെയ്യുമെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ബാലകൃഷ്ണപിള്ള. പരമ്ബരാഗത നായര്‍ വോട്ടുകള്‍ ബിജെപിയ്ക്ക് കിട്ടില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. എസ്‌എന്‍ഡിപി ബിജെപി കൂട്ടുകെട്ട് കൊല്ലം ജില്ലയിലുള്‍പെടെ പ്രാവര്‍ത്തികമാകില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. എന്നാല്‍ എസ്‌എന്‍ഡിപിയുടെ രാഷ്ട്രീയ നീക്കത്തെ പിന്തുണച്ചുകൊണ്ടുള്ള നിലപാടുകള്‍ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ ദോഷകരമായി മാറും. തിരുവന്തപുരം ജില്ലയിലുള്‍പെടെ ബിജെപി യ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പരമ്ബാരാഗത നായര്‍വോട്ടുകള്‍ കിട്ടില്ലെന്നും ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു