ബിജെപിക്ക് വന്‍ മുന്നേറ്റം

01TV_CAMPAIGN_1100014f
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ വന്‍ മുന്നേറ്റം. ഇടതിന്‍റെ ശക്തികേന്ദ്രങ്ങളില്‍പ്പോലും വ്യക്തമായ ആധിപത്യമാണ് ബിജെപി നേടിയത്. എല്ലാ പഞ്ചായത്തുകളിലും ഒരു പോലെ സ്വാധീനം സൃഷ്ടിക്കാന്‍ രാജഗോപാലിന്‍റെ സ്ഥാനാര്‍ഥിത്വത്തിന് കഴിഞ്ഞെന്നതും ശ്രദ്ധേയമായ കാര്യമാണ്. 3415 വോട്ടുകളാണ് രാജഗോപാല്‍ സ്വന്തമാക്കിയത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 7688 വോട്ടുകളാണ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ ശിവന്‍ക്കുട്ടി സ്വന്തമാക്കിയരുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലം ബിജെപിക്ക് സമ്മാനിച്ചതാകട്ടെ 14,890 വോട്ടും. രാജഗോപാല്‍ എന്ന കരുത്തനായ സ്ഥാനാര്‍ഥിക്കൊപ്പം ഭരണവിരുദ്ധ വികാര വോട്ടുകളില്‍ ശക്തമായ ഭിന്നിപ്പ് സൃഷ്ടിക്കാനും ബിജെപിക്ക് ഇത്തവണ കഴിഞ്ഞു.