ബിജെപിയുടെ പ്രതിഷേധ പരിപാടിയില്‍ സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍!

തിരുവനന്തപുരം : പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന ബിജെപിയുടെ പ്രതിഷേധ പരിപാടിയില്‍ സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍. മിലന്‍ ലോറന്‍സ് ഇമ്മാനുവലാണ് ഡിജിപി ഓഫീസിന് മുന്നിലെ പരിപാടിയില്‍ പങ്കെടുക്കുന്നത്. ബിജെപിയുടെ സമരത്തിന് പിന്തുണ നല്‍കാനെത്തിയതാണെന്ന് മിലന്‍ പറഞ്ഞു.

സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ളയാണ് ഇന്ന് ഡിജിപി ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടത്തുന്നത്. രാവിലെ 10 മണിക്ക് തുടങ്ങിയ ഉപവാസം വൈകിട്ട് 4 വരെയാണ്.

Show More

Related Articles

Close
Close