വി. വി രാജേഷ് മേയർ സ്ഥാനാർഥി

11066064_10153175693377363_8497875713737692174_nതിരുവനന്തപുരം കോർപ്പറേഷനിൽ വി. വി രാജേഷ് ബിജെപിയുടെ മേയർ സ്ഥാനാർഥി. കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. നേരത്തെ ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. ബിജെപിയുടെ സംസ്ഥാന വക്താവാണ് രാജേഷ്. തിരുവനന്തപുരം കോർപ്പറേഷനിലെ 46 ബിജെപി സ്ഥാനാർഥികളുടെയുടെയും പട്ടികയായി.തിരുവനന്തപുരം പിടിച്ചെടുക്കണം എന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനമാണ്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ പോലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് യുവസ്ഥാനാര്‍ഥിയെ മേയര്‍ സ്ഥാനത്തേക്കു നിശ്ചയിച്ചിരിക്കുന്നത്. കൂടുതല്‍ യുവാക്കളേയും, സംസ്ഥാന-ജില്ലാ നേതാക്കളേയും ബിജെപി മത്സരരംഗത്ത് ഇറക്കും. ബിജെപിക്ക് അനുകൂലമായി തിരുവനന്തപുരത്തു നിലനില്‍ക്കുന്ന തരംഗം പുതുരക്തത്തിലൂടെ ഊട്ടിയുറപ്പിക്കുകയാണു ലക്ഷ്യം.