Trending

നാഭിക്ക് പിടിച്ചു തിരിച്ചാൽ,ബൂട്ടിട്ട് ചവിട്ടിത്തിരിച്ചാൽ ,ലാത്തിക്ക് കുത്തിയാൽ പോകില്ല പിണറായീ പോരാട്ട വീര്യം

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ ആറന്മുളയിലെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. മാർച്ചിനിടെ പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. സംസ്ഥാന അദ്ധ്യക്ഷൻ പ്രകാശ് ബാബു , യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി മെമ്പർ ശ്രീരാജ് ശ്രീവിലാസം എന്നിവരടക്കം     നിരവധി പേർക്ക് പരുക്കേറ്‍റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവ മോർച്ചയുടെ നേതാക്കളുൾപ്പെടെയുള്ള പ്രവർത്തകരുടെ നേർക്ക് ക്രൂരമായ അക്രമം അഴിച്ചു വിട്ട പൊലീസ് നടപടിയിൽ ബിജെപി പ്രതിഷേധിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് സമാധാനപരമായി പ്രകടനം നടത്തിയവർക്ക് നേരെ അക്രമം അഴിച്ച് വിട്ടതെന്നു ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാർ പറഞ്ഞു.

ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും ജനകീയ സമരങ്ങളെയും പൊലീസിനെ കൊണ്ടു നേരിടാമെന്നാണ് പിണറായി സർക്കാരിന്റെ വ്യാമോഹമെങ്കിൽ തീ കൊണ്ട് തലചൊറിയരുതെന്നേ തൽക്കാലം മുഖ്യമന്ത്രിയോട് പറയാനുള്ളൂവെന്നും എം.എസ്.കുമാർ പറഞ്ഞു.

” നാഭിക്ക് പിടിച്ചു  തിരിച്ചാൽ,ബൂട്ടിട്ട് ചവിട്ടിത്തിരിച്ചാൽ ,ലാത്തിക്ക് കുത്തിയാൽ പോകില്ല പിണറായീ പോരാട്ട വീര്യം …സ്വാമി ശരണം !” ബിജെപി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ശ്രീരാജ് ശ്രീവിലാസം ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു.

https://m.facebook.com/story.php?story_fbid=1876223575786622&id=100001969940005

Show More

Related Articles

Close
Close