സംസ്ഥാനത്ത് നടക്കുന്നത് പിൻവാതിൽ നിയമനമാണെന്ന് മീനാക്ഷി ലേഖി

സംസ്ഥാനത്ത് നടക്കുന്നത് പിൻവാതിൽ നിയമനമാണെന്ന് ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി. പിൻവാതിലിലൂടെ സിപിഎം പ്രവർത്തകരെ കുത്തിനിറയ്ക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്.

പിഎസ് സി അംഗം പാർവ്വതി സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് മറ്റൊരു സംസ്ഥാനത്തും നടക്കാത്തതാണ്. കത്വാ വിഷയം മാത്രം രാജ്യത്ത് ഉയർത്തിക്കാട്ടിയതിന്‍റെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്.

സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു. ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുന്നില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു. നിയമന നിരോധത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ