ബോംബു നിർമ്മാണത്തിനിടെ നാല് സി.പി.എം പ്രവർത്തകർക്കു പരിക്ക്

കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് തെരുവൻപറമ്പിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. സ്ഫോടനത്തിൽ നാല് സി.പി.എം പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സ്ഫോടനം നടന്നത്. ഗുരുതരമായി പരിക്കേറ്റ സി.പി.എം പ്രവർത്തകരായ ലിനീഷ്, ജിജേഷ്, ജിനീഷ്, വിവേക് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,