തുര്‍ക്കി തലസ്ഥാനത്ത് ഇരട്ട സ്‌ഫോടനം: 88 മരണം

beena+antony+stills+3തുര്‍ക്കി തലസ്ഥാനമായ അംഗാറയിലെ സെന്‍ട്രല്‍ ട്രെയിന്‍ സ്‌റ്റേഷന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടു. 190 പേര്‍ക്ക് പരിക്കേറ്റു. കുര്‍ദ്ദിഷ് വിമത വിഭാഗമായ പി.കെ.കെയ്‌ക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുര്‍ദ്ദിഷ് അനുകൂല പാര്‍ട്ടിയായ എച്ച്.ഡി.പി നടത്തിയ റാലിക്കിടെയാണ് സ്‌ഫോടനം നടന്നത്.