ഇറാഖില്‍ കാര്‍ ബോംബ് സ്‌ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനം. സംഭവത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബാഗ്ദാദിലെ ഷിയ അമില്‍ ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റിന് സമീപമുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുകളുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് കരുതുന്നത്.

ഐഎസില്‍ നിന്ന് മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ ശ്രമത്തിനിടെയാണ് ആക്രമണം.  കഴിഞ്ഞ മാസങ്ങളിലായി 1,80,000ത്തിലധികം പേരാണ് മൊസൂളില്‍ നിന്ന് പലായനം ചെയ്തത്. അതേസമയം ഐഎസ് ഭീകരര്‍ ഒരു ഇറാഖി പൊലീസ് കേണലിനെയും മൊസൂളിലെ മറ്റ് 8 ഉദ്യോഗസ്ഥരെയും പിടികൂടിയതായി റിപ്പോര്‍ട്ടുണ്ട്.