ബ്രസീൽ കോച്ച് ഡൂംഗയെ പുറത്താക്കി

Brazilianകോപ്പ അമേരിക്ക ടൂർണമെന്റിൽ ടീം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിനെ തുടർന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ കോച്ച് ഡൂംഗയെ പുറത്താക്കി.1987നു ശേഷം ആദ്യമായാണ് ബ്രസീൽ കോപ്പ ചാംപ്യൻഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്നത്. ഡൂംഗയോടൊപ്പം ദേശീയ ടീമിന്റെ മറ്റു ചുമതലകളിലുള്ള എല്ലാവരെയും ഫെഡറേഷൻ പിരിച്ചു വിട്ടിട്ടുണ്ട്.

ദുംഗയെ പരിശീലന സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.എന്നാല്‍ രാജി ആവശ്യത്തോട് ദുംഗയുടെ പ്രതികരണം വൈകാരികമായിട്ടായിരുന്നു.

“താന്‍ മരണത്തെ മാത്രമേ ഭയപ്പെടന്നത്, ജോലി നഷ്ടമാകുന്നതിനെ പേടിക്കുന്നില്ല. ഞങ്ങള്‍ എന്താണ് ചെയ്തിരുന്നത് എന്ന് അസോസിയേഷന്‍ പ്രസിഡന്റിന് അറിയാവുന്നതാണ്. എങ്ങനെയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതും ടീമിന് മുകളിലുള്ള സമ്മര്‍ദത്തേയും പറ്റി ഞങ്ങള്‍ ബോധവാന്മാരാണ്. ബ്രസീല്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ക്കൊപ്പം വിമര്‍ശവും ഉണ്ടാവുമെന്ന് മനസ്സിലാക്കണം”.