ബ്രെക്സിറ്റ് നടപടികൾ പാളം തെറ്റാൻ അനുവദിക്കില്ല: പുതിയ തന്ത്രങ്ങളുമായി തെരേസ മേ

ബ്രെക്സിറ്റിൽ ആശാവഹമായ ഉടമ്പടി ലക്ഷ്യമിട്ടുള്ള പ്രയാണത്തിൽ തനിക്കു പാളം തെറ്റില്ലെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. ബ്രെക്സിറ്റ് ചർച്ചകളെ സംശയത്തോടെ കാണുന്നവർ തെറ്റിധരിച്ചിരിക്കുകയാണെന്ന് ഇതുവരെയുള്ള നടപടികളിലൂടെ സർക്കാർ തെളിയിച്ചുകഴിഞ്ഞെന്നും അവർ വ്യക്തമാക്കി.

ബ്രെക്സിറ്റ് ചർച്ചകളിൽ ഉരുത്തിരിയുന്ന ഉടമ്പടി പാർലമെന്റിന്റെ അനുമതിയോടെ മാത്രമേ പ്രാവർത്തികമാകൂ എന്ന സാഹചര്യം ഉടലെടുത്ത സാഹചര്യത്തിൽ ബ്രെക്സിറ്റിന്റെ ഭാവിയെക്കുറിച്ചു പലരും ആശങ്ക പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ സർക്കാരിനു പാളം തെറ്റില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു തെരേസ മേ. പുതിയ തന്ത്രങ്ങൾ മെനയുന്നത്. പ്രതിപക്ഷവും ഭരണപക്ഷത്തെ ബ്രെക്സിറ്റ് വിരുദ്ധരും ചേർന്നാൽ സർക്കാർ കൊണ്ടുവരുന്ന ഏതു ബില്ലും പരാജയപ്പെടുന്ന സ്ഥിതിയുണ്ട്. ഇങ്ങനെയാണു കഴിഞ്ഞദിവസം ബ്രെക്സിറ്റ് ഉടമ്പടിക്കു പാർലമെന്റിന്റെ അനുമതി വേണമെന്ന സ്ഥിതി സംജാതമായത്….