ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി ചൈനയില്‍

ഉയര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി മോദി സമ്മേളനത്തിനിടെ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിലെത്തിയ മോദിയെ ചൈനീസ് വിദേശകാര്യ ഉപമന്ത്രി കോങ് സുവാന്‍യു, ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവൊ സോഹു എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങള്‍ക്കു പുറമേ ഈജിപ്ത്, കെനിയ, മെക്‌സിക്കോ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ അതിഥികളായി ചൈന ക്ഷണിച്ചിട്ടുണ്ട്