ബ്രൂവറി വിഷയം; രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് വീണ്ടും കത്തു നല്‍കി!

തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ പി.സദാശിവത്തിന് വീണ്ടും കത്തു നല്‍കി.

ബ്രൂവറി അനുമതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെതിരെയും അന്വേഷണം വേണമന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രൂവറിക്കുള്ള അനുമതി റദ്ദാക്കിയെങ്കിലും ഇരുവര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിക്കാമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

Show More

Related Articles

Close
Close