30ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

ഈ മാസം 30ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു അറിയിച്ചു. റോഡ് നികുതി വര്‍ധനയില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്. ബസുടമകള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ സപ്ലിമെന്റേഷന്‍ സ്‌കീമിനെ സംബന്ധിച്ച വിഷയത്തില്‍ സെപ്റ്റംബര്‍ മൂന്നിന് ഹിയറിംഗ് നടത്താമെന്നും മറ്റ് വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും ഗതാഗത മന്ത്രി ഉറപ്പു നല്‍കിയതായി ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}