സ്വകാര്യ ബസുകള്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണം: ഡിജിപി

free-wallpaper-13
സ്വകാര്യ ബസുകളും മിനിബസുകളും ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നു ഡിജിപി ടി.പി. സെന്‍കുമാര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി. 2014ല്‍ കേരളത്തില്‍ സ്വകാര്യ ബസുകളുമായി ബന്ധപ്പെട്ട് 3147 വാഹനാപകടങ്ങളുണ്ടായി. 424 പേര്‍ മരിച്ചു. 4135 പേര്‍ക്കു സാരമായ പരിക്കേറ്റു. ഈ സാഹചര്യത്തില്‍ ഗതാഗത നിയമങ്ങള്‍ സംബന്ധിച്ചു സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കു ബോധവത്കരണം ശക്തമാക്കുമെന്നും ഡിജിപി.
അമിതവേഗം, അപകടകരമായ ഓവര്‍ടേക്കിങ്, മത്സരബുദ്ധിയോടെയുള്ള ഡ്രൈവിങ്, അശ്രദ്ധമായ ഡ്രൈവിങ്, വിശ്രമരഹിതമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ്, കാല്‍നടയാത്രക്കാരോടും ടൂ വീലര്‍, ത്രീ വീലര്‍ വാഹനങ്ങളോടും അവഞ്ജയോടെയുള്ള ഡ്രൈവിങ്, ശരിയായ ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങള്‍ ഓടിക്കല്‍ എന്നിവയാണു സ്വകാര്യ ബസുകളും മിനി ബസുകളും ഉണ്ടാക്കുന്ന അപകടങ്ങള്‍ക്കു പ്രധാന കാരണങ്ങളെന്നും ഡിജിപി.