സികെ വിനീതിന്റെ വെടിക്കെട്ട് ഗോള്‍: സെമി പ്രതീക്ഷയില്‍ ബ്ലാസ്റ്റേഴ്‌സ്

സികെ വിനീതിന്റെ വെടിക്കെട്ട് ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചതോടെ സെമി സാധ്യതതകള്‍ സജീവമാകുന്നു. സെമിഫൈനലിലേക്ക് മുന്നേറാന്‍ ഏറെ നിര്‍ണായകമായ മത്സരത്തില്‍ പുണെയ്ക്കെതിരെ അവരുടെ തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം. ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയിരുന്ന കളിയില്‍ ഇഞ്ചുറി ടൈമില്‍ മലയാളി താരം സികെ വിനീത് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്. ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.