കെ എം മാണിക്കെതിരെ എൻ സി പിയുടെ മാണി സി കാപ്പൻ മൽസരിക്കും

കഴിഞ്ഞ തെരഞ്ഞെടുപ്പിലും മാണിക്കെതിരെ പാലായില്‍ മത്സരിച്ചത് കാപ്പനായിരുന്നു. 2001ലെ തെരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തിനു മേലെയുണ്ടായിരുന്ന കെ എം മാണിയുടെ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അയ്യായിരത്തിലേക്ക് എത്തിക്കാൻ കാപ്പന് കഴിഞ്ഞിരുന്നു. കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വം കൂടി തീരുമാനിച്ചതോടെ മാണിക്ക് പാലാ ജയിച്ചു കയറുക അത്ര എളുപ്പമാകില്ലെന്ന് ഉറപ്പ്.
അതേസമയം, മറ്റ് മണ്ഡലങ്ങളിലേക്കുള്ള എൻ സി പിയുടെ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. കോട്ടയ്ക്കലിൽ എൻ എ മുഹമ്മദ്കുട്ടിയും കുട്ടനാട് തോമസ് ചാണ്ടിയും എലത്തൂരിൽ എ കെ ശശീന്ദ്രനുമാണ് സ്ഥാനാർഥികൾ.