കോൺഗ്രസ് മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചു: അമിത് ഷാ

കോൺഗ്രസ് മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി ബിൽ ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനും മതേതരത്വത്തിനും എതിരാണെന്ന പ്രതിപക്ഷത്തിന്റെ വാദത്തെ എതിർക്കുകയായിരുന്നു അദ്ദേഹം. ‘മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജനം കോൺഗ്രസ് അനുവദിച്ചില്ലായിരുന്നെങ്കിൽ പൗരത്വ ഭേദഗതി ബില്ലിന്റെ ആവശ്യമുണ്ടായിരുന്നില്ല. കോൺഗ്രസാണ് രാജ്യത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കിയത്. ഞങ്ങളല്ല’, അമിത് ഷാ പറഞ്ഞു.

നിർദ്ദിഷ്ട നിയമം ഭരണഘടനയുടെ ഏതെങ്കിലും വകുപ്പിന്റെ ലംഘനമല്ലെന്നും അദ്ദേഹം. ഭരണഘടനയുടെ ആർട്ടിക്കിൾ 14 ബിൽ അവതരിപ്പിക്കുന്നതിന് തടസ്സമല്ലെന്നും ഷാ കൂട്ടിച്ചേർത്തു.

 

Show More

Related Articles

Close
Close