കാമറൂണില്‍ സ്‌ഫോടന പരമ്പര

camaron

കാമറൂണിലുണ്ടായ ആത്മഹത്യാ ബോംബ് സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 35 ആയി. 60 പേര്‍ക്ക് പരിക്കേറ്റു.  കാമറൂണിനെ നടുക്കി ഇന്നലെ അഞ്ച് സ്‌ഫോടനങ്ങളാണ്നടന്നത്.  പച്ചക്കറി വില്‍പ്പനക്കാരായി വേഷം മാറിയെത്തിയ അഞ്ച് സ്ത്രീകളാണ് ചാവേറുകളായതെന്നാണ് സൂചന.

ഭീകര സംഘടനയായ ബോക്കോ ഹറാമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. കാമൂറിണില്‍ നിരന്തരം ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബോക്കോ ഹറാം 2013 മുതല്‍ ഇതുവരെ 1000ത്തോളം പേരെ കൊലപ്പെടുത്തിയതായാണ് കണക്കുകള്‍.