ഉത്തരക്കടലാസ് പിടിച്ചെടുത്ത എസ്.ഐക്ക് സ്ഥലം മാറ്റം

യൂണിവേഴ്‌സിറ്റി കോളേജില്‍ കത്തിക്കുത്ത് നടത്തിയ എസ്എഫ്‌ഐ ഗുണ്ടയുടെ വീട്ടില്‍ പരിശോധന നടത്തിയ എസ്.ഐയെ സര്‍ക്കാര്‍ സ്ഥലം മാറ്റി. വധശ്രമകേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരകടലാസും കായികവിഭാഗം ഡയറക്ടറുടെ സീലും പിടിച്ചെടുത്ത എസ്.ഐയെയാണ് സ്ഥലംമാറ്റിയത്.  കന്‍േറാണ്‍മെന്റ് എസ്.ഐ ബിജുവിനെയാണ് സ്ഥലം മാറ്റിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ഷാഫിക്കാണ് പകരം ചുമതല നല്‍കിയത്.

അഖിലിനെ  കുത്തിവീഴ്ത്തിയ കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും 18 കെട്ടുകളിലായി 220 ഷീറ്റ് ഉത്തരക്കടലാസുകള്‍ റെയിഡില്‍ പിടിച്ചെടുത്തിരുന്നു. ഇതെല്ലാം കേരള സര്‍വകലാശാലയുടെ പരീക്ഷയ്ക്ക് നല്‍കുന്ന സീലടിച്ച എഴുതാത്ത ഉത്തരക്കടലാസുകളാണെന്ന് പോലീസ് വ്യക്തമാക്കി. ഉത്തരക്കടലാസുകളുടെ മുന്‍പേജുകളും ചില എഴുതിയ പേജുകളും സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ ആറ്റുകാല്‍ മേടമുക്ക് കാര്‍ത്തിക നഗറിലെ വീട്ടില്‍ കന്‍േറാണ്‍മെന്റ് എസ്.ഐ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു റെയിഡ്. സര്‍ക്കാരിനെ അറിയിക്കാതെ റെയിഡ് ചെയ്തതിനാണ് എസ്‌ഐയെ മാറ്റിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Show More

Related Articles

Close
Close