കല്ലിശ്ശേരിയില്‍ കാര്‍ പൊട്ടിത്തെറിച്ചു: ഒഴിവായത് വന്‍ ദുരന്തം.

ചെങ്ങന്നുര്‍ക്ക് സമീപം കല്ലിശ്ശേരിയില്‍ കാര്‍ കത്തിനശിച്ചു. പ്രയാര്‍ റോഡിലേക്ക് തിരിയുന്നതിന് സമീപം കൊച്ചുകൊട്ടാരത്തില്‍ ട്രാവല്‍സിനു മുന്‍വശം ആയിരുന്നു സംഭവം.

 

 

ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലയിലെ ബിലിവേഴ്സ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു . ചെങ്ങന്നൂര്‍ ഐ ടി ഐ ക്ക് സമീപം കാവിലെവീട്ടില്‍ തമ്പിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് കാര്‍.

സംഭവ സമയം മകനും , മകളും ആണ് കാറില്‍ ഉണ്ടായിരുന്നത്.സംഭവസമയം അതുവഴി കടന്നു പോയ ചെങ്ങന്നൂര്‍ എം എല്‍ എ അഡ്വ: കെ കെ രാമചന്ദ്രന്‍ നായര്‍ , എം പി കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ വിവരം ആരാഞ്ഞു.

അഗ്നിശമനസേനാംഗങ്ങള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയും , എം സി റോഡുവഴിയുള്ള ഗതാഗതം തിരുവാല്ല ഭാഗത്തേക്ക് ഉള്ളവ പ്രയാര്‍ റോഡു വഴി തിരിച്ചു വിടുകയും ചെയ്തു.

തീ പിടിച്ച കാര്‍ മുമ്പോട്ട്‌ ഉരുണ്ടു മാറിയത് തെല്ലു പരിഭ്രാന്തി പരത്തി. ഞായറാഴ്ച ആയതിനാല്‍ പള്ളിയില്‍ എത്തിയ വിശ്വാസികളുടെ അടക്കം നിരവധി വാഹനങ്ങള്‍ തൊട്ടു മുമ്പിലായി പാര്‍ക്ക് ചെയ്തിരുന്നു.