Districts

വെള്ളപ്പൊക്കം: ആലപ്പുഴയിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

August 2, 2018

വെള്ളപ്പൊക്കം ഒഴിയാത്തതിനെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി ബാധകമാണ്.

കാര്‍ കടലുണ്ടി പുഴയിലേക്ക് മറിഞ്ഞു; നിറഞ്ഞൊഴുകുന്ന പുഴയില്‍ നിന്ന് നീന്തി രക്ഷപ്പെട്ട് ഡ്രൈവര്‍

August 1, 2018

റോഡില്‍ നിന്ന് കടലുണ്ടി പുഴയിലേക്ക് വീണ കാറില്‍ നിന്ന് ഡ്രൈവര്‍ നീന്തി രക്ഷപ്പെട്ടു. ചൊവ്വാഴ്ച മലപ്പുറം പാണക്കാട് എടയൂപ്പാലത്താണ് സംഭവം. വാഴക്കാട് വാലില്ലാപ്പുഴ വെള്ളഞ്ചീരി ഷമീറലിയാണ് വന്‍ അപകടത്തില്‍ നിന്ന് നീന്തി രക്ഷപ്പെട്ടത്. പുലര്‍ച്ചെ

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഐക്യരാഷ്ട്ര സംഘടനയുടെ ചാംപ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌കാരം

July 26, 2018

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ പ്രവര്‍ത്തന മികവിലേക്ക് ഒരു പൊന്‍തൂവല്‍ കുടി. ഐക്യരാഷ്ട്ര സംഘടനയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌കാരമായ ‘ചാംപ്യന്‍ ഓഫ് എര്‍ത്തിന്’ അര്‍ഹമായിരിക്കുകയാണ് എയര്‍പോര്‍ട്ട്. സമ്പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ

കോട്ടയത്തും ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു നിയന്ത്രിത അവധി

July 26, 2018

കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നു നിയന്ത്രിത അവധി. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍ അടിച്ചിട്ടുണ്ട്. നിലവില്‍ ഏതാനും ക്യാമ്പുകള്‍

കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ചു

July 26, 2018

കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ സമിതി യോഗ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ ഇനി മുതല്‍ മൂന്നു മേഖല

July 25, 2018

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പുതിയ ഉത്തരവ്. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലയാക്കി തിരിച്ച് ആണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ മന്ത്രി എ കെ

വയനാട് മേപ്പാടിയിൽ മാവോയിസ്റ്റുകൾ തടവിലാക്കിയ മൂന്നാമത്തെയാളും രക്ഷപ്പെട്ടു

July 21, 2018

വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ തടവിലാക്കിയ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളിൽ അവസാനത്തെയാളും രക്ഷപ്പെട്ടു. തോക്കുമായെത്തിയ സംഘത്തില്‍ മൂന്നുപുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളതെന്നാണ് രക്ഷപ്പെട്ടെത്തിയവർ അറിയിച്ചു. എമറാള്‍ഡ് എസ്റ്റേറ്റിലെ നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയവരെയാണ് ബന്ദികളാക്കിയത്. ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ഓടി

യുവമോര്‍ച്ച മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്ജും, ഗ്രനേഡ് പ്രയോഗവും:ആറുപേര്‍ക്ക് പരിക്ക്

July 20, 2018

അഭിമന്യു കൊലപാതകം എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക്  നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിലും, ഗ്രനേഡ് പ്രയോഗത്തിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബു അടക്കം ആറ് പേര്‍ക്ക്

ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി; കോട്ടയം ജില്ലയില്‍ നിയന്ത്രിത അവധി

July 20, 2018

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രിത അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം

കൂട്ടുകാരനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ പോയ സംഘത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു: 5 മരണം

July 19, 2018

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയില്‍ കരിക്കോട്ടായിരുന്നു അപകടം. ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്. ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. തടിലോറിയെ

1 2 3 32