Kozhikode

ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുമെന്ന് മലബാര്‍ ദേവസ്വം പ്രസിഡന്റ്

April 13, 2018

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കുമെന്ന് പ്രസിഡന്റ് ഒകെ വാസു. നിയമ നടപടികളിലൂടെ ഭൂമിതിരിച്ചുപിടിക്കാന്‍ ലീഗല്‍ സെല്‍ രൂപീകരിച്ചു നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജനം ടിവി പരമ്പരയെ

കോഴിക്കോട് ബൈപാസില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു

June 18, 2017

കോഴിക്കോട് രാമനാട്ടുകര-വെങ്ങളം ബൈപാസില്‍ മൊകവൂരിന് സമീപം പാചകവാതക ടാങ്കര്‍ മറിഞ്ഞു. മംഗലാപുരത്തുനിന്ന് ചേളാരിയിലെ ബോട്ടിലിങ് പ്ലാന്റിലേക്ക് പോയ ടാങ്കറാണ് അപകടത്തില്‍പെട്ടത്. കാറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം. പുലര്‍ച്ചയുണ്ടായ അപകടത്തില്‍ വാതകച്ചോര്‍ച്ച ഉണ്ടാകാതിരുന്നത് വന്‍ദുരന്തം ഒഴിവായി.

2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

January 16, 2017

ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ഏറ്റവും പ്രമുഖ സംഘടനയായ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്‌സ്(ആബ്ട) പുറത്തിറക്കിയ, 2017ല്‍ കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു. ഇന്ത്യയില്‍നിന്ന് കേരളം മാത്രമാണ് പന്ത്രണ്ട് വിനോദസഞ്ചാര

കോഴിക്കോട് ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു

July 23, 2016

കോഴിക്കോട് ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു. കോര്‍പറേഷന്‍ പരിധിയിലെ എടക്കാട് സ്വദേശിയായ ശശിധരനാണ് കോളറ സ്ഥിരീകരിച്ചത്. വയറിളക്കം ബാധിച്ച് കഴിഞ്ഞ 16ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ക്ക് മണിപ്പാലിലെ ലാബില്‍ നടത്തിയ മലപരിശോധനയിലാണ് കോളറ

പ്രതിരോധവുമായി മുഖ്യമന്ത്രി

January 28, 2016

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ സരിത എസ്. നായര്‍ നല്‍കിയ മൊഴിയില്‍ സ്വയം പ്രതിരോധം തീര്‍ത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ മദ്യമുതലാളിമാരും പി.സി ജോര്‍ജുമാണ്. അതുപോലെ തന്നെ ഇത്തവണയും

കോഴിക്കോട് വീണ്ടും ചാമ്പ്യന്മാര്

January 26, 2016

56ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് വീണ്ടും ചാമ്പ്യന്മാരായി. തുടര്‍ച്ചയായ പത്താംതവണയാണ് കോഴിക്കോട് കലാകിരീടം കരസ്ഥമാക്കുന്നത്. തിരുവനന്തപുരത്ത് ഏഴ് ദിവസം നീണ്ട കലോത്സവ രാവുകള്‍ സമാപിച്ചപ്പോള്‍ 919 പോയിന്റുമായാണ് കോഴിക്കോട് ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. 912

മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍:കോഴിക്കോട്ട് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

October 2, 2015

മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് രണ്ട് പേരെ കോഴിക്കോട് പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്‍എസ്എ, യുഎപിഎ നിയമങ്ങള്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പോസ്റ്റര്‍ പതിക്കുന്നതിനിടെയായിരുന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മാവോയിസ്റ്റ് പ്രവര്‍ത്തകരെ

കോഴിക്കോട് കള്ളനോട്ടുകളുമായി അഞ്ചു പേര്‍ പിടിയില്‍

September 14, 2015

പത്തു ലക്ഷം രൂപയുടെ കള്ളനോട്ടുകളും നിര്‍മാണ സാമഗ്രികളുമായി വിവിധ ദിവസങ്ങളിലായി അഞ്ചു പേര്‍ കസബ പോലീസിന്റെ പിടിയിലായി. തലയാട് ചെറിയമണിച്ചേരി വീട്ടില്‍ ബിജു(32), കാഞ്ഞങ്ങാട് പരപ്പ കല്ലംചിറ മുക്കോട്ടില്‍ വീട്ടില്‍ ഷിഹാബ്(32), കോരുത്തോട് എരുമേലി

കോഴിക്കോട് വാഹനാപകടം: മൂന്ന് കര്‍ണാടക സ്വദേശികള്‍ മരിച്ചു

August 29, 2015

കോഴിക്കോട് ദേശീയപാതയില്‍ രണ്ട് കാറുകളും ട്രാവലറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന മൂന്ന് കര്‍ണാടക സ്വദേശികള്‍ മരിച്ചു. മഞ്ജുനാഥ്, തിലകനാഥ്, അനില്‍ ചൗധരി എന്നിവരാണ് മരിച്ചത്. രാമനാട്ട്കര അഴിഞ്ഞിലത്താണ് അപകടമുണ്ടായത്.കൂടെയുണ്ടായിരുന്ന രംഗനാഥന്‍, വിജയ് എന്നിവരെ ഗുരുതരമായ പരുക്കുകളോടെ

കുളിമുറിയിൽ ഒളിഞ്ഞു നോട്ടം; ഗ്രില്ലിൽ തല കുടുങ്ങിയ യുവാവിനെ പിടികൂടി

August 7, 2015

കോഴിക്കോട് തൊണ്ടയാട് അധ്യാപകന്റെ വീട്ടിലെ കുളിമുറിയിൽ ഒളിഞ്ഞു നോക്കിയ യുവാവ് പിടിയിൽ. കുളിമുറിയുടെ ഗ്രില്ലിൽ തല കുടുങ്ങിയതോടെയാണ് ഇയാളെ നാട്ടുകാർ ചേർന്ന് പിടികൂടിയത്. ആയിക്കരപ്പടി സ്വദേശി നൗഷാദാണ് ഒളിഞ്ഞുനോട്ടം പാരയായതോടെ പിടിയിലായത്.

1 2