Districts

ഇരട്ട കൊലപാതകം: നിനോ മാത്യുവിനെ കൊണ്ടുവന്ന് തെളിവെടുത്തു

April 18, 2014 0

വീട്ടില്‍ക്കയറി മുത്തശ്ശിയെയും പേരക്കുട്ടിയെയും വെട്ടിക്കൊന്ന കേസിലെ പ്രതി തിരുവനന്തപുരം കരിമണല്‍ മാഗി കോട്ടേജില്‍ നിനോ മാത്യുവിനെ തെളിവെടുപ്പിനായി പോലീസ് പ്രതിയുടെ വീട്ടില്‍കൊണ്ടുവന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് പോലീസ് ബന്തവസ്സില്‍ നിനോ മാത്യുവിനെ കൊണ്ടുവന്നത്.

ഷാനിമോള്‍ ഉസ്മാനെതിരെ പരാതി

April 17, 2014 0

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ സ്ഥാരാര്‍ത്ഥി കെ.സി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ പ്രവര്‍ത്തിച്ചുവെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കെപിസിസിക്കു പരാതി നല്‍കി. തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ഷാനിമോള്‍ ഉസ്മാന്‍ പ്രചാരണത്തില്‍ നിന്ന് മാറിനിന്നുവെന്നും

14 സീറ്റുകളില്‍ വിജയിക്കുമെന്ന് സിപിഎം

April 17, 2014 0

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 14 സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. 2004ലെ വിജയത്തിന് അടുത്തു വരുന്ന രീതിയില്‍ മികച്ച വിജയമുണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. പ്രാദേശിക ഘടകങ്ങളില്‍ നിന്ന് ലഭിച്ച കണക്കുകളുടെ

പത്തനംതിട്ടയില്‍ മുന്‍ ഡിസിസി അംഗത്തെ പുറത്താക്കി

April 14, 2014 0

പത്തനംതിട്ടയില്‍ മുന്‍ ഡിസിസി അംഗമായ വര്‍ഗീസ് ഫിലിപ്പ് മോനായിയെ പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്നാണ് വിശദീകരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നന പീലിപ്പോസ് തോമസിനുവേണ്ടി വര്‍ഗീസ് ഫിലിപ്പ് പ്രവര്‍ത്തിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു. പത്തനംതിട്ട കോണ്‍ഗ്രസ്

മതത്തിനും രാഷ്ട്രീയത്തിനും മുകളില്‍ ആണ് നമ്മുടെ സംസ്കാരം – ഹസീന.എസ് കാനം

April 13, 2014 0

ആറന്മുള സമരം ലോക പൈതൃകസമരമായി ചരിത്രത്തില്‍ എന്നും ഉണ്ടാവും. വ്യത്യസ്ഥ രാഷ്ട്രിയ മത വിശ്വാസം വെച്ച് പുലര്‍ത്തുന്നവരാണ് നമ്മള്‍ പക്ഷെ അതിനും മുകളിലായി ആണ് നമ്മുടെ സംസ്കാരത്തെ കാണുന്നത് അതിനു ഉത്തമ ഉദാഹരണം ആണ്

ഹെലിപ്പാടിലും രാഷ്ട്രീയം കളിച്ചു പാര്‍ട്ടികള്‍

April 7, 2014 0

രാഹുല്‍ഗാന്ധി ഇറങ്ങിയ ഹെലിപ്പാഡില്‍ മോദിയെ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന്  കോണ്‍ഗ്രസ്. ഹെലിപ്പാഡ് വിട്ടുതരണമെന്ന അഭ്യര്‍ഥനയുമായി വന്ന ബി.ജെ.പിക്ക് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തി പൊല്ലാപ്പായി . ഒടുവില്‍ കോണ്ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കരാറുകാര്‍ ഹെലിപ്പാഡ് കുത്തിപ്പൊളിച്ചു. മോദി

ഇന്ത്യയെ ലോകത്തെ വലിയ ഉത്‌പാദനശാലയാക്കും : രാഹുല്‍

April 6, 2014 0

ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദനശാലയാക്കുകയാണ് യു.പി.എ.യുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. ചൈനയ്ക്ക് ബദല്‍ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന വ്യവസായ ഇടനാഴിയെന്ന സ്വപ്നപദ്ധതിയാണ് ഇതിനായി വിഭാവനം

താത്കാലികമായി പേര് ചേര്‍ക്കുന്ന രീതി പി.എസ്.സി നിര്‍ത്തുന്നു

April 6, 2014 0

ഉദ്യോഗാര്‍ത്ഥികളെ റാങ്ക്പട്ടികയില്‍ താത്കാലികാടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തുന്നരീതി പി.എസ്.സി അവസാനിപ്പിക്കുന്നു. ഇതോടെ റാങ്ക്പട്ടികയുടെ പ്രസിദ്ധീകരണം സമയബന്ധിതമായി വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് കമ്മീഷന്‍ കരുതുന്നത്. അതിനുള്ള മാര്‍ഗരേഖയ്ക്ക് പി.എസ്.സി അംഗീകാരം നല്‍കി. പരീക്ഷയും അഭിമുഖവും നല്ലമാര്‍ക്കോടെ വിജയിക്കുന്നവര്‍ രേഖകള്‍ (സര്‍ട്ടിഫിക്കറ്റുകള്‍) യഥാസമയം

സി.പി.എമ്മിന്റെ പ്രസക്തി നഷ്ടമായെന്ന് രാഹുല്‍

April 5, 2014 0

ദേശീയരാഷ്ട്രീയത്തില്‍ സി.പി.എമ്മിന് പ്രസക്തി നഷ്ടമായെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ദേശീയതലത്തില്‍ സി.പി.എമ്മിന് ഒരു പങ്കും വഹിക്കാനുണ്ടാവില്ല. അതുമാത്രമല്ല കാസര്‍കോടിന്റെ രാഷ്ട്രീയത്തിലും സി.പി.എം പ്രധാനപ്പെട്ട പങ്ക് വഹിക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. കാസര്‍കോട്ട്

വഖാസിനെയും തഹ്‍സീന്‍ അക്തറെയും തെളിവെടുപ്പിനായി മൂന്നാറിലെത്തിച്ചു.

April 5, 2014 0

ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത വഖാസിനെയും തഹ്‍സീന്‍ അക്തറെയും തെളിവെടുപ്പിനായി മൂന്നാറിലെത്തിച്ചു. മംഗലാപുരത്ത് നിന്നു പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിച്ച ശേഷം ഇവരെ മൂന്നാറിലെത്തിക്കുകയായിരുന്നു. വഖാസ് ഒളിവില്‍ ക‍ഴിഞ്ഞുവെന്ന് പൊലീസ് സംശയിക്കുന്ന മൂന്നാറിലെ