Pathanamthitta

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ സപ്തംബര്‍ 15ന്‌

August 20, 2014

പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ സപ്തംബര്‍ 15ന് നടക്കും. അഷ്ടമിരോഹിണി വള്ളസദ്യ വഴിപാടുകള്‍ക്കുള്ള കൂപ്പണ്‍ വിതരണം ചൊവ്വാഴ്ച ദേവസ്വം അസി.കമ്മീഷണര്‍ വേണുഗോപാലന്‍ നായര്‍ ആറന്മുള എസ്.ഐ. ബി.വിനോദ്കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു. 51

ആറന്മുള : വേറെ ഭൂമി കണ്ടെത്തില്ല അടൂര്‍പ്രകാശ്

August 5, 2014

ആറന്മുള വിമാനത്താവളത്തിന് വേണ്ടി തല്‍ക്കാലം വേറെ കരഭൂമി കണ്ടെത്തില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.കണ്ണൂരില്‍ എയര്‍പോര്‍ട്ട് വരുന്നതിനെക്കുറിച്ച് അഭിപ്രായം പറയാത്തവര്‍ പത്തനംതിട്ടയില്‍ മാത്രം പ്രകൃതിയെക്കുറിച്ച് പറഞ്ഞ് എതിര്‍ക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറന്മുള

ആറന്‍മുള വിമാനത്താവളം: കെജിഎസ് -ന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

August 4, 2014

ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി റദ്ദാക്കിയ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത്, കെജിഎസ് ഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹരിത ട്രിബ്യൂണല്‍ ഉത്തരവ് നിയമപരമായി തെറ്റാണെന്ന് ഹര്‍ജിയില്‍ കെജിഎസ്

ആറന്മുള വള്ളസദ്യ ഇന്നു മുതല്‍

July 31, 2014

പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകള്‍ക്ക് ഇന്നു തുടക്കം. ഒക്‌ടോബര്‍ രണ്ടു വരെ തുടരുന്ന വള്ളസദ്യയില്‍ 51 കരകളില്‍ നിന്നുള്ള പള്ളിയോടങ്ങള്‍ പങ്കെടുക്കും.ഇന്ന് 11ന് എന്‍എസ്എസ് കരയോഗം റജിസ്ട്രാര്‍ കെ. എന്‍. വിശ്വനാഥന്‍പിള്ള ഉദ്ഘാടനം നിര്‍വഹിക്കും. ആദ്യദിനം

കെ.എം.മാണിയെ തടയും- യുവമോര്‍ച്ച

July 15, 2014

തിരുവല്ല: ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം തിരുത്തിയില്ലെങ്കില്‍ മന്ത്രി കെ.എം.മാണിയെ വഴിയില്‍ തടയുമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.കെ.രാജേഷ് അറിയിച്ചു. കോടതിവിധികള്‍ എതിരായിട്ടും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന മന്ത്രിയുടെ പ്രസ്താവന വെല്ലുവിളിയാണെന്നും രാജേഷ് പ്രസ്താവനയില്‍ അറിയിച്ചു.

കോയിപ്രം പള്ളിയോടം: നിര്‍മ്മാണം പൂര്‍ത്തിയായി

July 15, 2014

കോഴഞ്ചേരി: നീരണിയല്‍കര്‍മ്മത്തിനായി കോയിപ്രം പള്ളിയോടനിര്‍മ്മാണം പൂര്‍ത്തിയായി. കോയിപ്രം 569-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയില്‍ എ ബാച്ചിലാണ് പുതിയ പള്ളിയോടം നിര്‍മ്മിച്ചത്. നാല്പത്തിയേഴേകാല്‍ കോല്‍ നീളവും 64 അംഗുലം ഉടമയും 18 അടി അമരപ്പൊക്കവുമുള്ള പള്ളിയോടത്തിന്റെ

ആറന്‍മുള വിമാനത്താവള പദ്ധതി നിയമവിരുദ്ധമെന്ന് സി.എ.ജി

July 8, 2014

ആറന്‍മുള വിമാനത്താവള പദ്ധതി നിയമവിരുദ്ധമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. വിമാനത്താവളം സംബന്ധിച്ചുള്ള ഭൂമി ഇടപാടുകളില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകള്‍ ഗുരുതരമായ വിഴ്ച്ച വരുത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2004 മുതല്‍ സര്‍ക്കാരുകള്‍ നടത്തിയ

ആറന്മുള; വിജയിച്ചത് ധര്‍മ്മസമരം: കണ്ണനു മുന്നില്‍ പ്രാര്‍ത്ഥനയോടെ നേതാക്കള്‍

May 30, 2014

ആറന്മുള: നിര്‍ണായക വിധി പ്രഖ്യാപിക്കുമ്പോള്‍ പാര്‍ത്ഥസാരഥി ക്ഷേത്രനടയില്‍ ഭഗവദ്‌സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന പൂജയുടെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. സമരസമിതി നേതാക്കള്‍ പതിനെട്ടാംപടിക്കലും ക്ഷേത്രനടയിലും ഭഗവാനോട് നന്ദി പറയാനായി എത്തി. വിധി വന്നശേഷം സമരസമിതി നേതാക്കള്‍ ആദ്യമെത്തിയത് ക്ഷേത്രസന്നിധിയില്‍. ധര്‍മ്മ

ആദ്യം ആശങ്ക, പിന്നെ ആഹ്ലാദം; ആഘോഷലഹരിയില്‍ ആറന്മുള

May 29, 2014

ആറന്മുള: ഹരിത ട്രിബ്യൂണലിന്റെ വിധി പ്രതീക്ഷിച്ചിരുന്ന ആറന്മുള സത്യാഗ്രഹ സമരപ്പന്തല്‍ ബുധനാഴ്ച രാവിലെ മുതല്‍ ആശങ്കയിലായിരുന്നു. സമരത്തിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക ദിവസത്തിന്റെ സമ്മര്‍ദ്ദവും ഏവരുടെയും മുഖത്തുണ്ടായിരുന്നു. സത്യാഗ്രഹത്തിന്റെ 108-ാം ദിവസത്തെ ഉദ്ഘാടനകനായി എത്തിയതാവട്ടെ ആറന്മുള

ആറന്‍മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കി

May 29, 2014

ആറന്‍മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കി. ആറ് മാസത്തിലേറെ നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് ട്രിബ്യൂണലിന്റെ ചെന്നൈ ബഞ്ച് വിധി പറഞ്ഞത്. പദ്ധതിയുമായി ബന്ധപ്പെട്ട ഒരു നിര്‍മ്മാണവും കെജിഎസ് ഗ്രൂപ്പ് ചെയ്യാന്‍ പാടില്ലെന്ന്