India

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുത്; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആധാര്‍ അതോറിറ്റി

August 1, 2018

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് പൊതുജനങ്ങള്‍ക്ക് ആധാര്‍ അതോറിറ്റി (യുഐഡിഎഐ) മുന്നറിയിപ്പ്. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ചലഞ്ചുകള്‍ വ്യാപകമായതോടെയാണ് മുന്നറിയിപ്പ്. മറ്റൊരാളുടെ ആധാര്‍ നമ്പര്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് നിമയമവിരുദ്ധമാണെന്നും അറിയിപ്പുണ്ട്. 12 അക്ക

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

August 1, 2018

ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. ഏപ്രില്‍ 19ന്റെ വിധിയില്‍ കേസില്‍ അന്വേഷണം വേണ്ടതില്ലെന്നും ലോയയുടേത് സ്വാഭാവിക മരണമാണെന്നും പിന്നില്‍ ദുരൂഹതയില്ലെന്നും ഉത്തരവിട്ടിരുന്നുവെന്ന കാര്യംചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുടെ അപ്പീല്‍ തള്ളി; വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു

July 31, 2018

ഒന്‍പതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ലണ്ടന്‍ കോടതി ജാമ്യം അനുവദിച്ചു. മല്യക്കെതിരായി ഇന്ത്യ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ്

കുട്ടികളെ ബലാത്സംഗംചെയ്താല്‍ വധശിക്ഷ; സുപ്രധാന ബില്‍ ലോക്‌സഭ പാസാക്കി

July 30, 2018

12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ ലോക്‌സഭ പാസാക്കി. ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സാണു നിയമമാക്കി അവതരിപ്പിച്ചത്. രാജ്യത്തെ പിടിച്ചുലച്ച കത്വ, ഉന്നോവ ബലാത്സംഗകേസുകളാണ് സര്‍ക്കാരിനെ പുതിയ

മൻ കി ബാത് മലയാള പരിഭാഷ

July 30, 2018

പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം.ഈയിടെയായി പലയിടത്തും വളരെയധികം മഴ പെയ്യുന്നതായുള്ള വാര്‍ത്തകള്‍ എത്തുന്നുണ്ട്. ചിലയിടങ്ങളില്‍ അധികം മഴ കാരണം വേവലാതിപ്പെടുത്തുന്ന സ്ഥിതിയാണെന്ന വാര്‍ത്തകളും വരുന്നുണ്ട്, ചിലയിടങ്ങളില്‍ ഇപ്പോഴും ആളുകള്‍ മഴ കാത്തിരിക്കുന്നു. ഭാരതത്തിന്റെ ഭൂവിസ്തൃതിയും, വൈവിധ്യവും

‘കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്’; ‘അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്’

July 30, 2018

ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ എം.കെ.സ്റ്റാലിന്‍. പനിയും അണുബാധയും കുറഞ്ഞു വരുന്നുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെന്നൈ

കരുണാനിധിയുടെ നില അതീവ ഗുരുതരം

July 29, 2018

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ നില അതീവ ഗുരുതരം. രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുന്നു. ആരോഗ്യ നില സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് അല്പസമയത്തിനകം ലഭ്യമാകും. മക്കളും,ചെറുമക്കളുമടക്കം ബന്ധുക്കള്‍ ചെന്നൈയിലെ ആശുപത്രിയില്‍ എത്തി.

‘വ്യവസായികള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ ഭയമില്ല’: പ്രധാനമന്ത്രിയുടെ സുഹൃത്തിന് നികുതിദായകര്‍ പണം നല്‍കേണ്ടി വരുമെന്ന രാഹുലിന്റെ ആരോപണത്തിന് മറുപടിയുമായി മോദി

July 29, 2018

‘രാജ്യ പുരോഗതിയില്‍ നിര്‍ണായക പങ്കു വഹിക്കുന്നവരാണ് വ്യവസായികള്‍. എന്തിനാണു നാം അവരെ നിന്ദിക്കുന്നത്? എന്തിനാണവരെ കള്ളന്മാരെന്നു വിളിക്കുന്നത്? മറ്റു ചിലരെപ്പോലെ, അവര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ യാതൊരു ഭയവുമില്ല’: പ്രധാനമന്ത്രി പറഞ്ഞു. ഒരു വ്യവസായിക്കുവേണ്ടി സർക്കാർ റഫാൽ കരാറിൽ

എം.കരുണാനിധി ആശുപത്രിയിൽ; അപകടനില തരണം ചെയ്തെന്ന് എ.രാജ

July 28, 2018

ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധി(94)യുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. രക്തസമ്മർദം താഴ്ന്നതിനെ തുടർന്നാണ് ഇന്നലെ രാത്രി വൈകി ഒന്നരയോടെ കരുണാനിധിയെ ആശുപത്രിയിലേക്കു മാറ്റിയത്. ചെന്നൈ ഗോപാലപുരത്തെ വീട്ടിൽ ആശുപത്രിസമാന സന്നാഹത്തോടെയായിരുന്നു ഇതുവരെയുള്ള ചികിൽസ. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി

ലോറി സമരം പിന്‍വലിച്ചു

July 28, 2018

രാജ്യവ്യാപകമായി ലോറി ഉടമകള്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരാഴച കടന്ന സമരം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ലോറി ഉടമകള്‍ പിന്‍വലിച്ചത്.