Kerala

ബോട്ടിലിടിച്ചത് ദേശശക്തി കപ്പലെന്ന് സ്ഥിരീകരിച്ചു; ക്യാപ്റ്റനടക്കം രണ്ട് പേര്‍ കസ്റ്റഡിയില്‍

August 14, 2018

കൊച്ചി മുനമ്പത്ത്  മത്സ്യബന്ധനബോട്ടില്‍ ഇടിച്ച കപ്പല്‍ എം.വി ദേശശക്തി തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ കപ്പലിന്റെ ക്യാപ്റ്റനെയും രണ്ടു ജീവനക്കാരേയും കസ്റ്റഡിയിലെടുത്തു. മംഗളൂരു തുറമുഖത്തു വച്ച് മട്ടാഞ്ചേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മറൈന്‍ മര്‍ക്കന്റൈയില്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്

കൊച്ചി മെട്രോയുടെ തൂണില്‍ നിന്നും കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നു വീണു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

August 14, 2018

കൊച്ചി മെട്രോയുടെ തൂണില്‍ നിന്നും കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നുവീണത് പരിഭ്രാന്തി പരത്തി. മെട്രോയുടെ തൂണില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്ന് വീണത് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുകളിലാണ്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അപകടമുണ്ടായത് നോര്‍ത്ത്

ജലനിരപ്പ് 138 അടി കടന്നു; മുല്ലപ്പെരിയാറില്‍ ഓറഞ്ച് അലേര്‍ട്ട്, 5000 പേരെ അടിയന്തിരമായി മാറ്റി പാര്‍പ്പിക്കും

August 14, 2018

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് അനിയന്ത്രിതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വൈകിട്ട് ആറിന് 137.4 അടി വെള്ളമുണ്ടായിരുന്ന ഡാമില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 138 അടിയായി ഉയരുകയായിരുന്നു. ഡാമിലെ വെള്ളം ക്രമാതീതമായി

ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല

August 13, 2018

ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് രമേശ് ചെന്നിത്തല. ഇ.പി ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതിലെ ധാര്‍മ്മികത എന്തെന്നും ചെന്നിത്തല ചോദിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ നാളെ രാവിലെ പത്തിനാണ് മന്ത്രിയായി

എടപ്പാള്‍ തിയേറ്റര്‍ പീഡനം: പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

August 13, 2018

മലപ്പുറം എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന തിയേറ്റര്‍ ഉടമയെ പ്രധാന സാക്ഷിയാക്കിയാണ് കുറ്റപത്രം. കേസില്‍ ഒന്നാം പ്രതി മൊയ്തീന്‍കുട്ടിയും രണ്ടാപ്രതി പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുമാണ്. സാക്ഷി പട്ടികയിലെ ഏക

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയില്‍ കാട്ടാന കുടുങ്ങി; ഡാമിന്റെ ഷട്ടറുകളടച്ച് രക്ഷപ്പെടുത്തി

August 13, 2018

അതിരപ്പിള്ളി ചാര്‍പ്പക്കു സമീപം പുഴയില്‍ കാട്ടാന കുടുങ്ങി. ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കാട്ടാന പുഴയില്‍ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് കാട്ടാനയെ പുഴയില്‍ കണ്ടത്. മണിക്കൂറുകളോളം പുഴയില്‍ കുടുങ്ങിപ്പോയ ആനയെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ

പ്രളയക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖറും 25 ലക്ഷം രൂപ നല്‍കി

August 13, 2018

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി മമ്മൂട്ടിയും ദുല്‍ഖറും.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും 25 ലക്ഷം രൂപ സംഭാവന ചെയ്തു. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയെയാണ് തുക ഏല്‍പ്പിച്ചത്. ദുരിതാശ്വാസ നിധിയിലേയ്ക്ക്

ഇടമലയാര്‍ ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു; രണ്ടു ഷട്ടറുകള്‍ തുറന്നു

August 12, 2018

ഇടമലയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ വീണ്ടും തുറന്നു.ഡാമിന്റെ സംഭരണ ശേഷിയായ 169നോട് അടുത്തതോടെയാണ്  ഡാമിന്റെ രണ്ടു ഷട്ടര്‍ കൂടി തുറന്നത്. 168.98 ആണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതോടെ നേരത്തെ ഒരു ഷട്ടര്‍ തുറന്നിരുന്നു.

തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി

August 12, 2018

ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ ഈ മാസം 17ലേക്കു മാറ്റിവച്ചു. അന്നേദിവസം ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ രണ്ടിന് ആരംഭിക്കും.

കേരളമടക്കം 16 സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴ; ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്രം

August 12, 2018

കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്ക് അതിശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എന്‍ഡിഎംഎ) മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഉത്തരാഖണ്ഡ്, ബംഗാള്‍, സിക്കിം, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്,

1 2 3 232