Latest News

കേരളത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് സര്‍ക്കാര്‍; അഞ്ച് കോടി അടിയന്തര ധനസഹായമായി നല്‍കും

August 10, 2018

കേരളത്തിലെ മഴക്കെടുതി നേരിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തര ധനസഹായമായി അഞ്ച് കോടി രൂപ നല്‍കും. ആവശ്യമെങ്കില്‍ കൂടുതല്‍ ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാളി പളനിസാമി അറിയിച്ചു. അതേസമയം, മഴക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസഹായം

നെടുമ്പാശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

August 10, 2018

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ആഗസ്ത് 10 മുതല്‍ 20വരെ പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ടെര്‍മിനലുകളില്‍ പ്രവേശനമുണ്ടാകില്ല. ബ്യൂറോ ഒഫ്

ഇടുക്കി അണക്കെട്ടില്‍ വെള്ളം തുറന്നുവിടുന്നത് ഇരട്ടിയാക്കും

August 9, 2018

ഇടുക്കി അണക്കെട്ടില്‍ വെള്ളം തുറന്നുവിടുന്നത് നാളെ ഇരട്ടിയാക്കും. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയും നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് നടപടി. പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു. നിലവില്‍ ഇടുക്കി

പത്തുവയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ പൊതുനിരത്തില്‍ വെടിവച്ചു കൊന്നു

August 9, 2018

യെമനില്‍ പത്തുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ പൊതുനിരത്തില്‍ വെടിവച്ചു കൊന്നു. പ്രതികളായ മൂന്ന് പേരെ മുട്ടില്‍ ഇരുത്തിയാണ് പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്. പ്രതികളുടെ മൃതദേഹം മണിക്കൂറുകളോളം പൊതുനിരത്തില്‍ കെട്ടിത്തൂക്കിയിട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രതികളില്‍

കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നാളെ അവധി പ്രഖ്യാപിച്ചു

August 9, 2018

സംസ്ഥാനത്തു ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പൂര്‍ണമായും മറ്റു ചില ജില്ലകളില്‍ ഭാഗികമായും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് സമ്പൂര്‍ണ അവധി നല്‍കിയിരിക്കുന്നത്.

കാലവര്‍ഷം കനക്കുന്നു; കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു; രണ്ട് ജില്ലകളില്‍ നാളെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

August 8, 2018

കണ്ണൂര്‍ ഇരിട്ടിയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ഇരിട്ടി കിഴങ്ങാനത്ത് ഇമ്മാണിയില്‍ തോമസ് (70), മരുമകള്‍ ഷൈനി (40) എന്നിവരാണ് മരിച്ചത്. കനത്ത മഴയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി,

അണ്ണാദുരൈ ഉറങ്ങുന്ന മണ്ണില്‍ ഇനി കലൈഞ്ജറും; കണ്ണീരണിഞ്ഞ് ജനസാഗരം

August 8, 2018

തമിഴ്മക്കളുടെ ദൈവമായ കലൈഞ്ജര്‍ മണ്ണോട് ചേര്‍ന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കുലപതി ഓര്‍മ്മകളില്‍ മറഞ്ഞു. ചെന്നൈ മറീനാ ബീച്ചില്‍ ദേശീയ ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കരുണാനിധിക്ക്അന്തിമേപചാരം അര്‍പ്പിക്കാന്‍ ജനസഹസ്രങ്ങളാണ് മറീനാ ബീച്ചിലും പരിസരങ്ങളിലും തടിച്ചുകൂടിയത്. കലൈഞ്ജറുടെ

കുട്ടികളില്‍ ആത്മഹത്യ പ്രവണതയുണ്ടാക്കുന്ന വീണ്ടുമൊരു ഗെയിം; ലോകമെമ്പാടും വ്യാപകമാകുന്ന’മോമോ’ പ്രചരിക്കുന്നത് വാട്ട്‌സ്ആപ്പിലൂടെ

August 7, 2018

ലോകത്താകെ ഭീതിപടര്‍ത്തി വീണ്ടുമൊരു ആളെക്കൊല്ലി ഗെയിം. ‘മോമോ ചലഞ്ച്’ എന്ന ഗെയിമാണ് പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ആളെക്കൊല്ലി ഗെയിം ടാര്‍ഗറ്റ് ചെയ്യുന്നത് കുട്ടികളെയും കൗമാരക്കാരെയുമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ ഓണ്‍ലൈന്‍ ഗെയിം സൈബര്‍

ഗുരുവായൂരില്‍ ഓടിക്കൊണ്ടിരിക്കെ ലക്ഷ്വറി ബസ് കത്തിയമര്‍ന്നു

August 7, 2018

തൃശൂര്‍ ജില്ലയിലെ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസ് കത്തിയമര്‍ന്നു. ഗുരുവായൂരില്‍ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയ ലക്ഷ്വറി ബസ് കടപ്പുറം ഞോളീ റോഡില്‍ വെച്ചാണ് കത്തിയത്. ബസ്സില്‍ യാത്രക്കാരൊന്നും ഉണ്ടാകാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സിലുണ്ടായിരുന്ന ഡ്രൈവറായ

ബാങ്കുകളിലെ മിനിമം ബാലന്‍സ് വ്യവസ്ഥ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി; ‘പാവപ്പെട്ടവരുടെ പണം ക്രൂരമായി ചോര്‍ത്തുന്നു’

August 6, 2018

മിനിമം ബാലന്‍സിന്റെ പേരില്‍ ബാങ്കുകള്‍ പാവപ്പെട്ടവരുടെ പണം ക്രൂരമായി ചോര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വ്വീസ് ചാര്‍ജിനത്തിലുള്ള നിക്ഷേപ ചോര്‍ത്തലും നീതിരഹിതമായതിനാല്‍ ഇത് രണ്ടും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത്