ജിപ്‌സം അഴിമതി:ഫാക്ട് സി.എം.ഡി ജയ്‌വീര്‍ ശ്രീവാസ്തവയെ തല്‍സ്ഥാനത്തുനിന്ന് നീക്കി

ജിപ്സം അഴിമതിയുമായി ബന്ധപ്പെട്ട് ഫാക്ട് സി.എം.ഡി ജയ്‌വീര്‍ ശ്രീവാസ്തവയെ തല്‍സ്ഥാനത്തുനിന്ന് നീക്കി. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഫാക്ടിന്റെ അടിയന്തര ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.

വില്‍പ്പനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ്. ജിപ്സം വിപണനത്തിന് പുറമെ ജയ്‌വീര്‍ ശ്രീവാസ്ത നേത്യംത്വം നല്‍കിയ കാലയളവില്‍ കമ്പനിക്ക് 1200 കോടിയുടെ നഷ്ടം ഉണ്ടായെന്ന് എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടുന്നു.

സി.എം.ഡി ജയ്‌വീര്‍ ശ്രീവാസ്തവ, ചീഫ് ജനറല്‍ മനേജര്‍മാരായ ശ്രീനാഥ്, വി കമ്മത്ത്, ഐ.എസ് അംബിക, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പഞ്ചാനനന്‍ പൊഡോര്‍, ഡാനിയല്‍ മധുകര്‍, കരാറുകാരനായ എന്‍.എസ് സന്തോഷ്, മുകുന്ദ് ദാഗെ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.