ക്ഷേത്രത്തില്‍ പോകേണ്ട സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്ന് കേന്ദ്രസര്‍ക്കാര്‍

ശബരിമല ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനമെന്ന് കേന്ദ്രസര്‍ക്കാര്‍. സമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും ആവശ്യമായ നടപടി എടുക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ബി.ജെ.പിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് അക്രമാസക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം.

Show More

Related Articles

Close
Close